A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റാസൽഖൈമയിലെ ചെകുത്താൻ കൊട്ടാരം



"റാസൽകൈമയിലെ ആവലിയവീട്ടിൽ ആരാജകുമാരൻ ഒറ്റക്കായിരുന്നു" പ്രേമം എന്ന മലയാള സിനിമയിലെ ഗിരിരാജൻ കോഴിയുടെ ഈ എൻട്രിഡയലോഗ്,,,
മലയാളികളുടെ മനസ്സിൽ
UAE യിലെ ഏഴുഎമിറേറ്റുകളിൽ ആറാമത്തെ എമിറേറ്റ് ആയ റാസൽഖൈമയെ(RAK),,, രണ്ടാമത്തെ എമിറേറ്റായ ദുബായിയെക്കാളും പ്രിയങ്കരിയാക്കി മാറ്റി!
ഈ കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിൽ നിന്നും RAK ലേക്ക് എമിറേറ്റ്സ് റോഡിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ പ്രേത്യേകിച്ചു ഒന്നുംതന്നെ മനസ്സിൽ ഇല്ലായിരുന്നു,,
കഴിഞ്ഞ ദിവസം നാട്ടിൽനിന്നും വന്ന എന്റെ നാട്ടുകാരനായ വിനോദേട്ടനെ ഒന്നു കാണണം നാട്ടിൽ നിന്നും എന്റെ ഉമ്മച്ചി ഉണ്ടാക്കികൊടുത്തയച്ച പത്തിരിയും ബീഫും വാങ്ങി തിരിച്ചു പോരണം! അത്ര തന്നെ.
അതെല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മനസ്സിൽ തോന്നി 'കാസിമി പാലസ് 'വരെ ഒന്നുപോയി നോക്കിയാലോ അകത്തേക്ക് കടക്കാനാകില്ല എന്നാലും പുറത്ത് നിന്നും നോക്കാലോ,,, നേരം സന്ധ്യആയിതുടങ്ങി,കാസിമി പാലസിന്റെ പുറത്തു റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു,, ഒരു വീടുപോലുള്ള പടിപുര, രണ്ടു പേര് നിൽക്കുന്നതു കണ്ടു,, അങ്ങോട്ട്‌ ചെന്നു സംസാരിച്ചു!അറബിയാണെന്നാണ് ആദ്യം കരുതിയത്,,സലാം പറഞ്ഞു സംസാരിച്ചു, ഒരാൾ ഇറാനിയും മറ്റേയാൾ ബലൂച്ചിയുമായിരുന്നു. അവിടെത്തെ കാവക്കാരാണ് ! ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും അകത്തു കയറികാണാൻ പറ്റോ എന്ന് ചോദിച്ചു ! ഇപ്പൊ അനുമതി ഇല്ലെന്നാണ് മറുപടി കിട്ടിയത്! ഇറാനിയായ ഹുസൈൻ ജൂഷി ചിരിച്ചുകൊണ്ട് പറഞ്ഞു,,അത്രക്ക് നിർബന്ധമാണെങ്കിൽ രാവിലെ എട്ടുമണിക്ക് വരൂ,,, ഒന്നുരണ്ടു കൂട്ടുകാരുമായി! കടത്തിവിടാം!വെള്ളിയാഴ്ച വരാം എന്നും പറഞ്ഞു,, നിഗൂഡതകൾ തളം കെട്ടിനിൽക്കുന്ന ആപാലസിനെ ഒന്നുകൂടിനോക്കി,തിരിച്ചു കാറിനടുത്തേക്ക്നടന്നു!
2009ൽ അബുദാബിയിലെ പീഷ്യോ ഷോറൂമിലെ ജോലി ഉപേക്ഷിച്ചു റാസൽകൈമയിലെത്തുമ്പോൾ ഒരു പറിച്ചുനടലിന്റെ സുഖമായിരുന്നു,,എനിക്ക് മനസ്സിൽ! ലോകത്തിലെ ഏറ്റവും മികച്ച ക്ലീൻ സിറ്റികളിൽ ഒന്നായ അബുദാബിയിൽ നിന്നും കുന്നുകളും മലകളും പഴയകോട്ടകളുംനിറഞ്ഞ ഒരുപാട് ചരിത്രമുറങ്ങുന്ന റാസൽഖൈമയിലെ അൽ റംസിൽ എത്തിയപ്പോൾ,,, അന്ന് വല്ലാത്ത അമ്പരപ്പും അതിനെക്കാളേറെ ഇഷ്ടവും തോന്നി ! പിന്നീട് RAK സിറ്റിആയ നെക്കീലിലേക്ക് താമസം മാറി! മൂന്നു വർഷങ്ങൾക്കു ശേഷം അബുദാബി പോസ്റ്റോഫീസിൽ ജോലികിട്ടി തിരിച്ചു അബുദാബിക്കു പോരുമ്പോൾ,,, മനസ്സ് നിറയെ റാസൽഖൈമയോടുള്ള പ്രണയമായിരുന്നു,,,
പ്രേതങ്ങളും പിശാച്ക്കളും വിഹരിക്കുന്ന അൽ ഖാസിമി പാലസ് !
അന്ന് റാസൽഖൈമയിലെ എന്റെ സ്പോൺസർ ആയിരുന്ന ഇമറാത്തി
സ്വദേശി യൂസഫ് ഹമ്മാദിയിൽ നിന്നാണ് ഞാൻ ആദ്യമായി ഖാസിമി പാലസിനെ കുറിച്ചു കേൾക്കുന്നതു,,
ഒരിക്കൽ രാത്രി 10 മണിയൊക്കെ ആയിക്കാണും യൂസുഫിന്റെ ഒരു സിഗ്നേചറിനുവേണ്ടി യൂസഫിനെ വിളിച്ചപ്പോൾ ദുബായിൽ പോയിതിരിച്ചുവന്നുകൊണ്ടിരിക്കയാ ണെന്നും അരമണിക്കൂറിനുള്ളിൽ RAKൽ എത്തുമെന്നും എയർപോർട്ട് റോഡിൽ എവിടെയെങ്കിലും വെയിറ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ
ഞാൻ റോഡരികിൽനിന്നും മാറി വിശാലമായി കിടക്കുന്ന ഒരു സ്ഥലത്തു കാർപാർക്ക്‌ ചെയ്തു,,അതിനകത്തുതന്നെ ഇരുന്നു, അവിടെ നിന്നും പിന്നെയും പിന്നിലേക്ക് മാറി പടിപ്പുര ഉള്ള വലിയൊരു മതിൽ,, പടിപ്പുര എന്ന് പറഞ്ഞാൽ നാലഞ്ചു മുറികളുള്ള കൂറ്റൻ പഠിപ്പുര, അതിനു പിന്നിലായി വലിയൊരു കുന്നിൻ മുകളിൽ ഇരുട്ടിൽ തലയുയർത്തിനിൽക്കുന്ന വലിയൊരു ബംഗ്ലാവ് ! അതിൽ വെളിച്ചമുണ്ടായിരുന്നില്ല,നിലാവെളിച്ചത്തിൽ മതിലിൽനിന്നും ഒരുപാട് പിന്നിലേക്ക് മാറി കുന്നിൻ മുകളിൽ മതിലിനേക്കാളും ഉയരത്തിൽ അത് നന്നായി തെളിഞ്ഞു കാണാം! ആസമയം അന്ന് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല! അതിനിടയിൽ ഒരു തവണകൂടി യൂസഫിനെ വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്തു, നീ വെയിറ്റ് ചെയ്യൂ കുറച്ചു സമയംകൊണ്ട് അവൻ എത്തുമെന്നും പറഞ്ഞു 15 മിനിറ്റ് കഴിഞ്ഞപ്പോ അവൻ അവിടെ പറന്നെത്തി! സലാം പറഞ്ഞിട്ട് ഇരുട്ടിൽ തലയുയർത്തിനിൽക്കുന്ന ആ ബംഗ്ലാവ് നോക്കി എന്നോട് ചോദിച്ചു
നൂഫൽ(നൗഫൽ),,," ഇൻത്ത ശൂഫ് ഹായ് ബൈത്ത്! ??
ലേശ് ഇൻത്ത വക്കഫ് സയ്യാറ ഹിനാക്!"
അവൻ എന്ത് കൊണ്ടാണ് അങ്ങിനെ ചോദിച്ചതു എന്ന് സത്യത്തിൽ അപ്പോ എനിക്ക് പിടികിട്ടിയില്ല അന്ന്,,, ഞാൻ അമ്പരപ്പോടെ എന്താന്നു ഒന്നുകൂടി ചോദിച്ചപ്പോൾ അവൻ വ്യക്തമാക്കിതന്നു,
"ഇത് അൽ ഖാസിമി" പാലസ് ആണെന്നും മുപ്പതു വർഷമായി ഇതിനകത്ത് ആൾതാമസമില്ലെന്നും അതിനുള്ളിൽ ഭയങ്കരമായ ജിന്നുകളുടെയും പിശാചുക്കളുടെയും
ശല്യമാണെന്നും,,,
അതും പറഞ്ഞു പേപ്പറുകളിൽ സൈൻ ചെയ്തു അവൻ അവന്റെ വണ്ടിയിൽ കയറി! അപ്പോളാണ് ഞാൻ കിടുങ്ങിയത് ! കാലിൽ നിന്നു മിന്നൽ പോലൊരു തരിപ്പ് തലയിലേക്ക് പാഞ്ഞു കയറിയത് പോലെയായിരുന്നു അന്ന് ! ഞാൻ ഒരുതവണ ആ പാലസിലേക്ക് നോക്കി! പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല!എസ്‌കേപ്പ്,,,, ജീവനും കൊണ്ട് അവിടെന്നു പൊന്നു !അന്ന് രാത്രി ശരിക്കും ഉറക്കം പോലും വന്നില്ല! അന്ന് രണ്ടുദിവസം മനസ്സിൽ നിറയെ കാസിമി പാലസ് ആയിരുന്നു ! അതിനു ശേഷം പലരിൽനിന്നായി പലപ്പോഴായി കാസിമി പാലസിനെകുറിച്ച് കേട്ടറിഞ്ഞു, അതെങ്ങിനെ വിട്ടു കളഞ്ഞു!
ഇന്നലെ എന്റെ ഹൗസ്ഓണർ അബ്ദുള്ള അൽ മത്രൂഷിയെ കണ്ടപ്പോൾ ഞാൻ ഇതിനെ കുറിച്ചു ചോദിച്ചു, സ്വദേശിയാണ് അബ്‌ദുള്ള, നല്ലമനുഷ്യൻ! എന്നെനല്ലഇഷ്ടമാണ്, ഒരുപാട് സംസാരിക്കാൻ ഇഷ്ടമുളള മനുഷ്യൻ !നന്നായി ഹിന്ദി സംസാരിക്കും,,,
അബ്ദുള്ള പറഞ്ഞു ഞാനും കൂട്ടുകാരും ഒരു തവണ കാസിമി പാലസിൽ പോയിട്ടുണ്ട് !
1980 പണി കഴിപ്പിച്ചതാണ്, UAE യിലെ വിലകുറഞ്ഞ പാലസ്കളിൽ ഒന്ന്! അന്ന് 1980ൽപണികഴിപ്പിച്ച പാലസിന്റെ അന്നത്തെ ചിലവ് 500 മില്യൺ UAE ദിർഹം ആയിരുന്നു! (ഇന്നത്തെ നമ്മുടെ നാട്ടിലെ മൂല്യമനുസരിച്ചു 900 കോടി ഇന്ത്യൻ രൂപ )
നാല് നിലകളുള്ള ഈ മാളിക വലിയൊരു കുന്നിൽമുകളിലാണ് പണിതിരിക്കുന്നത്,നാലാംനിലയിൽനിന്നുനോക്കിയാൽബീച്ച് വ്യൂഉണ്ടെന്നും,,,,
20ലതികം വലിയഹാൾപോലെയുള്ള
വിലയേറിയ കല്ലുകൾ പതിപ്പിച്ച മുറികൾ,വലിയ നിലവറകൾ, എല്ലാം മുറികളിലും ഇടനാഴികളിലും ഹാളുകളിലും വിലയേറിയ സെറാമിക്ക് അലങ്കാരങ്ങൾ,, പക്ഷികളുടെയും മൃഗങ്ങളുടെയും,, സ്ത്രീകളുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങളും ഒട്ടേറെ മോഡേൺ ആർട്ടുകളും,,, ഉണ്ട്!ഒരു മുറിയിലുള്ള ഒരു സ്ത്രീയുടെ വലിയ ചിത്രം ജീവൻതുടിക്കുന്നതും ഭയപെടുത്തുന്നതുമാണത്രെ!
കൂറ്റൻ തൂക്കുവിളിക്കുകൾ,,പലതും യൂറോപ്പിൽനിന്നും കൊണ്ട് വന്നതാണത്രെ,,,സ്വീകരണമുറിയിലെ ചുവരിൽ രക്തംകൊണ്ടുള്ള കുത്തിവരകൾ,,ഇടുങ്ങിയ
സ്റ്റയർകേസ്, കൂട്ടിയിട്ട തരത്തിൽകാണപെടുന്ന ഫർണിച്ചറുകൾ,,, പ്രേത്യേകമായിട്ട് അതിനകത്തു കാണാവുന്നതു ഒരു സ്റ്റാൻഡിൽഉറപ്പിച്ചുവെച്ച വലിയൊരു പിരമിടും,ഒരു പാട് വെള്ളി പാത്രങ്ങളും ഒരാൾ പൊക്കവും അതിനൊത്ത വലിപ്പവു
മുള്ള വലിയൊരു അറബിക് കൂജയുമാണ് !
നിഗൂഢതകൾ തളംകെട്ടിനിൽക്കുന്ന ആപാലസിൽ പിശാചുക്കളുടെയും ജിന്നുകളുടെയും ശല്യമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം!, 1980 പണികഴിപ്പിച്ച ആ ബംഗ്ലാവിൽ വെറും 3മാസം മാത്രെമേ മനുഷ്യർക്കു താമസിക്കാൻ സാധിച്ചുള്ളൂ,,,പിന്നീട് അവിടെ നടന്നതൊക്കെപിശാച്ക്കളുടെയും ജിന്നുകളുടെയും വിളയാട്ടങ്ങൾ ആയിരുന്നെന്നു അബ്ദുള്ള പറയുന്നു! അസാധാരണ ശബ്ദങ്ങളും,,, കുട്ടികളുടെ കരച്ചിലും,, സ്ത്രീകളുടെ അലർച്ചയും,, ഫർണിച്ചറുകളുടെ സ്ഥാന ചലനങ്ങളും ആബംഗ്ലാവിൽ
നിത്യസംഭവങ്ങൾ ആയിരുന്നത്രെ! ആപ്രാദേശത്ത് താമസിക്കാൻപോലും ആളുകൾ മടിച്ചുഎന്നും അബ്‌ദുള്ള പറയുന്നു!
ബംഗ്ലാവിൽ മനുഷ്യവാസം അവസാനിപ്പിച്ചതിനു ശേഷമാണ് അതിന്റെ പ്രാദേശത്ത് ആളുകൾ താമസിച്ചുതുടങ്ങിയത്! ഇപ്പോളും രാത്രിയിൽ കുട്ടികളുടെ കരച്ചിലും സ്ത്രീകളുടെ അലർച്ചയും കേൾക്കാറുണ്ടെന്നു പരിസരവാസികളായ അറബികൾ പറയാറുണ്ടെന്നും,,, ഒരിക്കൽ കലീജ് ടൈംസിലെ (UAE യിലെ പ്രധാന പത്രമാണ് കലീജ് ടൈംസ് ) രണ്ടു വെള്ളക്കാരായ റിപ്പോർട്ടർമ്മാർ ഈ പാലസിൽ താമസിച്ചു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ശ്രമിച്ചിരുന്നു, എന്നാൽ ഒരു രാത്രിവെളുപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്നതും അറബികൾകിടയിൽ പാട്ടാണ്!
അവിടെ ഉറങ്ങാൻകഴിയില്ലഎന്നും ഒരുമുറിയിൽ കഴിച്ചുകൂടിയാൽ മറ്റു മുറികളിലെവിടെയോ ഫർണിച്ചറുകൾ തട്ടിവീഴുന്നശബ്ദങ്ങളും സ്ത്രീകളുടെ അലർച്ചകളും കേൾക്കാമെന്നും താഴെയോ മുകളിലോശബ്ദം കേട്ട ഭാഗത്തു ചെന്നുനോക്കിയാൽ അവിടെ മറിഞ്ഞുവീണ ഫർണിച്ചറുകൾ കാണാമെന്നും,,, അപ്പോ തന്നെ ആദ്യം നിന്നിരുന്ന മുറിയിൽനിന്നും ഇത്തരംശബ്ദങ്ങൾ കേൾക്കാമെന്നും ആളുകൾ പറയുന്നുഎന്നും,,,
ഒരിക്കൽ സൂപ്പർനാച്ചുറൽ ആക്റ്റിവിറ്റികളെ കുറിച്ച് പഠനം നടത്തുന്ന ഒരു സംഘം അതിനുള്ളിൽ ചിലവഴിച്ചു, അവരുടെ റിപ്പോർട്ടിൽ പറയുന്നു പാരനോർമൽ ആയി അവർക്കൊന്നും അവിടെ കാണാൻ സാധിച്ചില്ല എന്നും,,, എന്നാൽ അവിടെ നിന്നും തിരിച്ചു വീടുകളിൽ എത്തിയവർക്കു ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള സൂപ്പർ നാചുറൽ അനുഭവങ്ങൾ ഉണ്ടായതായും പറയുന്നു,ഇതിൽ 100കിലോമീറ്റർ കൂടുതൽ അകലെയുള്ള അൽ ഐനിൽ ഉള്ളവർ പോലും ഉണ്ടെന്ന് അബ്‌ദുള്ള പറയുന്നു!
ഇതൊക്കെ കെട്ടുകഥകൾ ആണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം, എങ്കിലും,,,,
എന്ത് കൊണ്ട് ഇത്രയും വിലപിടിപ്പുള്ള സുന്ദരമായ ഒരു ബംഗ്ലാവ് ഇരുട്ടിൽ കുന്നിൻ മുകളിൽ ഇന്നേക്ക് 37 വർഷമായി ഉപേക്ഷിക്കപെട്ടുകിടക്കുന്നു ???
എന്തായാലും വന്യതകൾ തളം കെട്ടികിടക്കുന്ന റാസൽഖൈമയിലെ
കാസിമി പാലസ് ! എന്തൊക്കെയോ വിജിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുന്നുണ്ടാകാം,,, അത് തന്നിലുള്ള വന്യത മറച്ചുവെച്ച് കൊണ്ടാവാം എയർപോർട്ട് റോഡിലൂടെ പോകുന്ന ഏതൊരാളെയും നോക്കികൊണ്ടിരിക്കുന്നത് !