A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കള്ളനും ദേവിയും . ഇത് കുഞ്ഞികുന്നിലെ ദേവിയുടെ കഥയാണ് .

കള്ളനും ദേവിയും .. ഇത് .. കുഞ്ഞികുന്നിലെ ദേവിയുടെ കഥയാണ് .

കുഞ്ഞികുന്ന് എന്റെ അയൽ ഗ്രാമമാണ് .അവിടെ എത്തിയാൽ പിന്നെ കേൾക്കുന്നത് മുഴുവൻ കുഞ്ഞിക്കാവിലെ (കുഞ്ഞികുന്നിലെ ദേവീ ക്ഷേത്രമാണ് കുഞ്ഞികാവ് )ദേവിയെ പറ്റിയാണ് . വളരെ പഴക്കം ചെന്ന ഒരു അമ്പലം . ചുറ്റും വയൽനിറഞ്ഞ പച്ചപ്പിന്റെ നടുക്കാണ് ആ ദേവീ ക്ഷേത്രം . വയലിന്റ നടുക്കായി ഒരു ചെറിയ കാട് തന്നെയുണ്ടെന്ന് പറയാം .പക്ഷേ എന്താണ് ഇത്ര പ്രസിദ്ധമായ അമ്പലം പൂജയൊന്നുമില്ലാതെ മുടിഞ്ഞു കാടുകയറികിടക്കുന്നതു ! ഞാൻ അടുത്ത ഗ്രാമത്തിലുള്ള ആളാണെന്നു പറഞ്ഞുലോ .പഠിച്ചതും വളർന്നതും ബോർഡിങ്‌സ്കൂളിൽ ആണ് അതുകൊണ്ടുതന്നെ എന്റെ 21 ആമത്തെ വയസിലാണ് അടുത്തുള്ള നാട്ടിൽക് പോകുന്നതുതന്നെ . ഇവിടെ എത്തിയപ്പോ എന്തോ എനിക്കറിയില്ല ഈ മുടിഞ്ഞ അമ്പലമാണ് എന്നെ കാത്തു ഇത്രയും വർഷം ഇരുന്നതെന്നു തോന്നിപോവ ... ചിലപ്പോ എന്റെ നാട്ടിലുൾപ്പടെ കേൾക്കുന്ന ദൈവവും ഭൂതവും പ്രേതവും നിറഞ്ഞ കഥകൾ ഉത്ഭവിച്ചു എന്നുപറയപെടുന്നത് പുരാതനമായ ഈ ക്ഷേത്രത്തിൽ നിന്നായതുകൊണ്ടാകാം . എല്ലാ യാത്രകൾക്കും അതിന്റെതായ ഒരു ലക്ഷ്യമുണ്ട് അതുകൊണ്ടുതന്നെ എന്റെ ഇവിടേക്കുള്ള വരവിനുപിന്നിലും ഒരു ഉദ്ദേശമുണ്ടെന്നുവെച്ചോളു .... സുന്ദരമായ ഈ ഗ്രാമത്തിന്റെ പുഴയോരത്തുള്ള ചായക്കടയിൽനിന് ചൂടുള്ള ഒരു കട്ടൻചായ ,മേശപുറത്തുവച്ചിരിക്കുന്ന റേഡിയോ ശബ്ദം കേട്ട് കുടിക്കുമ്പോ എന്തോ മനസിന് നല്ല തണുപ്പുതോന്നിപോകുന്നു . അവിടെ എന്റെ അടുത്തിരുന്നു ചായകുടിച്ചിരുന്ന വലിയ കറുത്ത കണ്ണട വച്ച അപ്പുപ്പൻ .!വെള്ളെഴുത്തു ഓപ്പറേഷൻ കഴിഞ്ഞിരിക്കയാണ് .അതാ മുഖത്തിനു ചേരാത്ത ഒരു കണ്ണട .അപ്പുപ്പനോട് മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനിടയിൽ എന്നെ ഇവിടെ ആകർഷിച്ച അമ്പലത്തെപ്പറ്റിയും ചോദിക്കാൻ മറന്നില്ല . കൂടുതൽ കൂടുതൽ അറിയാൻ ഒരു മോഹം .പക്ഷേ അറിഞ്ഞത്‌ അമ്പലം മുടിയാൻ കാരണം അവിടത്തെ ദേവിതന്നെയാണെന്നാണ് !!!! ദേവി , ആ ഗ്രാമത്തെ ഉപേക്ഷിച്ചു എന്നാണു അദ്ദേഹംപറയുന്നത് .........പണ്ട് ആ ഗ്രാമത്തിന്റെ ഐശ്വര്യത്തിന്റെയും സമ്പന്നതയുടെയും രോഗനിവാരണത്തിന്റെ പോലും കാരണം ഈ അമ്പലമായിരുന്നു . ദേവിയുടെ മഞ്ഞൾപൊടിപുരട്ടിയാൽ മാറുന്ന രോഗമേ ഈ നാട്ടുകാർക്കു അക്കാലത്തുവന്നിരുന്നുളൂ .ഇതിൽ ഏറ്റവും വിഷ്ടമായതു എന്താന്നുവച്ചാൽ കുഞ്ഞുങ്ങൾ ഇല്ലാത്തവർ വർതംനോറ്റ് ഇവിടെവന്നു പ്രാർത്ഥിച്ചു ദേവിയുടെ പ്രസാദം കഴിച്ചാൽ ഫലം നിശ്ചയം ! അത്രകണ്ട് ഈഗ്രാമത്തെ രക്ഷിച്ചിരുന്ന ദേവി ഞങ്ങളെ...ഉപേഷിച്ചുപോയ് .ആരുചെയ്ത പാപമാണോ അറിയില്ല കുഞ്ഞേ ................ ഹേ ... അതെന്താ അപ്പൂപ്പാ അങ്ങനെ പറയണത് .... കുഞ്ഞേ ദേവിക് വെളിച്ചപ്പെടാൻ ഇവിടൊരു വെളിച്ചപ്പാടുണ്ടോ ഇല്ലാ ഇല്ലാ ..... അദ്ദേഹത്തിന്റെ ശബ്ദം ഇടറി . എന്താ അപ്പൂപ്പാ എനിക്കു ഒന്നും മനസിലാവണില്യ . മോനെ ... ഇവിടെ എന്റെ ഗ്രാമത്തിൽ എല്ലാ വർഷവും ഒരു ആചാരമുണ്ട്.. മീനമാസം 1 ന് വർതംനോറ്റ് ,ഇന്നേക്ക് 5 ആം നാൾ ഈ നാടുമുഴവനും ദേവിയെക്കാണാൻ പോകും ദേവി .... എന്റെ അമ്മേ ഈ വർഷമെങ്കിലും നിന്റെ കണ്ണു തുറക്കണേ അടിയങ്ങളെ കൈവിടരുതേ അമ്മേ ...... മോനെ.. എല്ലാരും പോകുന്നത് ദേവിയാരെയെങ്കിലും ഒരാളെ അനുഗ്രഹിക്കുമോ എന്നറിയാൻ വേണ്ടിയാണു . ദേവി അനുഗ്രഹിച് കൈവെള്ളയിൽ അമ്മയുടെ അനുഗ്രഹം പോളച്ചുനിൽകുന്നത് കാണണം. .............. അപ്പൂപ്പാ ചിക്കൻപോക്സ് ആണോ ഉദ്ദേശിച്ചത് . !!!...ഹാ ..അതെ കുഞ്ഞേ അതുതന്നെ പക്ഷെ ഒരു രോഗമായി നിൽക്കാനല്ല ഇവിടെ അത് വരുന്നത് കൈവെള്ളയിൽ അമ്മയുടെ അനുഗ്രഹം ലഭിച്ചു 'അമ്മ പ്രസാധിച്ചുവെന്നു ഇവിടുത്തെ മനയ്ക്കലെ നമ്പൂരിക്ക് ബോധ്യം വരുന്ന നിമിഷം അത് തനിയെ മാഞ്ഞുപോകും . അങ്ങിനെ ദേവീ തിരഞ്ഞെടുക്കുന്ന ആൾക്കുമാത്രമേ ഉത്സവത്തിന് വിളക്കെടുക്കാൻ സാധിക്കു .മുറപ്രകാരം വിളക്കെടുക്കുന്ന ആൾക്കു വേണമെങ്കിൽ ദേവിയുടെ വെളിച്ചപ്പാടായി തുടരാം . ഇങ്ങനെ ദേവിതിരഞ്ഞെടുത്ത ആളു മരിക്കുന്നതുവരെ വരെ വിളക്കെടുക്കാൻ അദ്ദേഹത്തിനു മാത്രേ അധികാരമുള്ളൂ . ഇതിപ്പോ ശരിക്കുംപറഞ്ഞാൽ 22ആം വർഷമാണ് എല്ലാം മുടങ്ങിയിട്ട് .ഞങ്ങൾക്കു എല്ലാര്ക്കും ദൈവതുല്യനായ ആ മനുഷ്യൻ അമ്മയുടെ വെളിച്ചപ്പാട് അദ്ദേഹം മരിച്ചതിൽ പിന്നെയാ അമ്പലം നശിച്ചത് . അദ്ദേഹമില്ലാതെ വിളക്കെടുക്കാൻ ആളില്ലാതെ ഉത്സവം മുടങ്ങി ദേവീ ചൈതന്യം നശിച്ചു . ഉത്സവം നടന്നില്ലെങ്കിൽ അമ്പലത്തിപ്പിന്നെ പൂജചെയ്യാൻ പാടില്ല . നിത്യപൂജ മുടങ്ങി . അമ്പലം അടച്ചിട്ടു ,ദാരിദ്ര്യം കാരണമായിരിക്കും വിഗ്രഹത്തിന്റെ സ്വർണ പതക്കം പൂജാരി മോഷ്ടിച്ചു എന്നാണ് പറയുന്നത് അയാൾ പിന്നീട് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത് .വർഷങ്ങൾ കഴിഞ്ഞു ഇപ്പോ ഇങ്ങനെയായി . മുഖത്തുള്ള വലിയ കറുത്ത കണ്ണട മാറ്റി അദ്ദേഹം കണ്ണുനീരു തുടച്ചു .ഈ നാടിന്റെ എല്ലാ ഐശ്വര്യവും പോയിമോനെ ഇനി ഒരുത്സവം കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല ... ഈ നാട്ടിലുള്ളവർക്കൊക്കെ പറയാനുള്ളതാണ് അപ്പുപ്പൻ പറഞ്ഞതെന്ന് എനിക്കുതോന്നിപോവ ...കാരണം ഇവിടത്തുകാർക് അത്രകണ്ട് ഈ അമ്പലവുമായി മാനസിക ബന്ധമുണ്ട് അതിൽ ജാതിയോ മതമോ ഇല്ലാ .......... നേരം സന്ധ്യയായി നേരെ അമ്പലത്തിലേക്കാണ് യാത്ര.... അവിടേക്കു സന്ധകഴിഞ്ഞു പോകുന്നതിൽ ഒരു ശരിയില്ലായ്മ ഉണ്ട് അല്ലേ ... പക്ഷേ എനിക്ക് പോകാൻ തോന്നുന്നു . കുഞ്ഞിക്കാവിന്റെ അടുത്തെത്തിയപ്പോ എന്തെന്നില്ലാത്ത ഒരു അനുഭൂതി . എന്തോ ഒരു പ്രേത്യേകത .അവിടെ ചുറ്റും ഇരുട്ടായിരുന്നു .എന്റെ ബൈകിന്റെ ലൈറ്റ് ഓൺ ആക്കിവച്ചുഞാൻ ... തിരിച്ചുപോയാലൊന്നാണ് ആലോജിക്കുന്നത് കാരണം ഇവിടുത്തെ കെട്ടുകഥകളെ പേടിച്ചിട്ടല്ല ..പക്ഷേ ഇഴജന്തുക്കളെ പേടിയാണ്... അല്ലെങ്കിലും ഈ ഇരുട്ടത്ത് കഴിച്ചുകൂട്ടുന്നു എങ്ങിനെയാണ് ഒരു തോന്നലിനു എടുത്തുചാടുകയും ചെയ്തു ..ഇനി എന്ത് ന്നു ആലോചിക്കുമ്പോഴാ കുഞ്ഞിക്കാവിന് കുറച്ചകലെ ഒരു വെളിച്ചം കാണുന്നത് . അവിടേക്കു തന്നെയാകാം യാത്രയെന്ന് ഉറപ്പിച്ചു . ഒരു കുടിലായിരുന്നു അത് . കേറിചെന്നപ്പോ എന്റെ അച്ചമ്മേടെ പോലത്തെ ഒരു സുന്ദരി മുത്തശ്ശി . നല്ല നാടൻവെത്തില നിവർതി അതിൽചുണ്ണാബു തേച്ചുപിടിപ്പിക്കുകയാണ് കക്ഷി . എന്നേ കണ്ടതും മുറുകി ചുവന്ന പല്ലില്ലാത്ത ആ വായ്കൊണ്ടു നീ ഏതാടാ ന്നു ഒരുചോദ്യം . ഞാൻ ഇവിടെയടുത്തുള്ളതാണ് മുത്തശ്ശി ,വെറുതേ കുഞ്ഞികാവ് കാണാൻവന്നതാ ... ടാ ... ചെക്കാ രാത്രി സമയത്താണോ നീ ക്ഷേത്രത്തിലേക്ക് പോണത് .ദേവീടെ ശക്തിക്ഷയിച്ചിരിക്കണ സമയമാ .... ഈ നേരത് ആരൊക്കെയാ അവിടെ വാസമെന്ന് അറിയോ നിനക്ക് . നിന്റെ വണ്ടിടെ ലൈറ്റ് കണ്ടപ്പോഴാ ഞാൻ ഈ വിലക്കു കത്തിച്ചത് .രാത്രി ആരെങ്കിലും വഴിത്തെറ്റിവന്നതാകുന്നാ കരുതിയെ ..... അതുനന്നായ് മുത്തശി എനിക്ക് തിരിച്ചുപോകേണ്ടിവരുമെന്നാ കരുതിയെ ഇതിപ്പോ ഇന്നു ഇവിടെവിടെലും കഴിച്ചുകൂട്ടലോ സമാധാനം .നീ ആളു മിടുക്കനാണലോ ...രാത്രി ഇവിടെനിന്നോളാൻ ഞാൻപറഞ്ഞോ?? വേഗം വീട്ടിലേക്കു പോകാൻ നോക്ക് ചെക്കാ .... ........ ....... ഈ രാത്രി ഞാൻ എങ്ങനെ പോകാനാണ് മുത്തശ്ശി ഞാൻ വിഷ്ണുമംഗലം ദേശത്തുള്ളതാ . ഒരുപാടുവഴി യാത്രയുണ്ട് . ഇന്ന് ഒരു രാത്രി ഞാൻ ഈ തിണ്ണയിൽ കിടന്നോളാം . ...... ... ഹാ ..എന്റെമോന് സെക്യൂരിറ്റി പണിയാ കല്യാണമൊന്നും കഴിച്ചിട്ടില്ല .....അവൻ ഡ്യൂട്ടിക്ക് പോയാപ്പിന്നെ ഞാൻ ഒറ്റകാ . ഒറ്റക്കാകുമ്പോ എല്ലാർക്കും സങ്കടമാണ് . ഇന്നു രാത്രി എനിക്കുവയ്യാതായപോലും രാവിലയെ എന്റെ മോനത് അറിയൂ ..ഇന്ന് നീയിവിടെ വേണമെന്നായിരിക്കും ദേവീ ടെ നിശ്ചയം .അതൊക്കെ പോട്ടെ എന്താ നിന്റെ വരവിന്റെഉദ്ധേശം . ....? ഒന്നൂല്യ വെറുതേ ഈ നാടും ഈ അമ്പലവുമൊക്കെ ഒന്നു കാണാൻ ... മോനെ നിനക്കെന്റെ പേരകുട്ടിടെ പ്രായംപോലുമില്ല കള്ളം പറയാതെ എന്താകാര്യന് തുറന്നുപറഞ്ഞോ .. ... മുത്തശ്ശി cid ആണോ .. മുത്തശ്ശിയോടായതുകൊണ്ടു പറയാം ..മുത്തശ്ശിയെ എനിക്ക് അത്രക് ഇഷ്ടമായി . എന്റെപ്രായത്തിലുള ഒരുആൺകുട്ടി ഇങ്ങനെ ഇറങ്ങിത്തിരിക്കണമെങ്കിൽ എന്തായിരിക്കും കാരണം എന്റെ മുത്തശ്ശി പറ .......... ഹാ ...നിക്ക് അറിയാം എന്നാലും ഉണ്ണി പറയ്യു .. മുത്തശ്ശി കേൾക്കട്ടെ ....ഇനിയിപ്പോ നമ്മുക്കുകുറച്ചുനേരം മിണ്ടിയും പറഞ്ഞുമൊക്കെ ഇരികാലോ..... മുത്തശ്ശി ...എനിക്കൊരു കുട്ടിയെ ഇഷ്ട്ടമാ . ഇടക്ക് എന്റെ നാട്ടിലുവച്ചാണ് അവളെആദ്യം കണ്ടത്‌ .പിന്നീട്‌ അത് പതിവായി .എന്റയിഷ്ടം അവളെ അറിയിക്കണം എന്ന് ഉറപ്പിച്ചതായിരുന്നു .പറ്റിയില്ല .. അന്ന് അവളുവന്നില്ല . പിന്നീടങ്ങോട്ടു അവളെ കാണാൻ പറ്റിയുമില്ല .അവളെ കാണാതെ എനിക് പറ്റില്ലാന്ന് ആയപ്പോ തേടി ഇറങ്ങിതാ ഞാൻ .... അനേഷിച്ചപ്പോ വീട് ഇവിടെയാണ് ന്നാണ് അറിയാന്കഴിഞ്ഞതു .പിന്നെ ഒന്നും ആലോചിച്ചില്ല .ഇവിടെയെത്തിയപ്പോ അവളെക്കാൾ മുൻപേ ഈഅമ്പലം കാണണമെന്നുതോന്നിപ്പോയി സത്യം .... അതാ ഈ രാത്രിതന്നെ പോന്നത് ..ഇനി ഇവിടെ വെല്ല യക്ഷിയേയും കാണാന് സാധിച്ചാലോ ഹ ..ഹ...ഹാ ....... മോനെ മതിനിർത്തു .അസമയത് ഇങ്ങനെയൊന്നും പറയാൻപാടില്ല .! മനസിലായോ .... മുത്തശ്ശിയുടെ മുഖത്തെ ഐശ്വര്യവും കുഞ്ഞിക്കുട്ടികളെപോലെ ലാളിത്യം നിറഞ്ഞ ആ ചിരിയും കാണാൻ എന്തു ചന്തമാ ... മുത്തശ്ശി എന്നാ എനിക്കൊരു കഥകേൾക്കണം ...മുത്തശ്ശിക്ക് അറിയോന്നു നോക്കണ്ടേ ..... ..... എന്താ ..? ഏതു കഥയാ ഉണ്ണീ .... നമ്മുടെ മുൻപിൽകാണുന്ന കാടുപിടിച്ചുകിടക്കുന്ന ഈ അമ്പലത്തെപ്പറ്റി പറഞ്ഞുതരോ ... കുറെയൊക്കെ ഞാൻകേട്ടു വെളിച്ചപ്പാട് മരിച്ചതും പൂജാരി ആത്മഹത്യ ചെയ്തതുമൊക്കെ ... ...... അത് പറഞ്ഞതും സ്‌നേഹംനിറഞ്ഞ ആ കണ്ണുകൾ ക്രോധം നിറഞ്ഞു ജ്വലിക്കുന്നത് ഞാൻ കണ്ടു ...... ആത്മഹത്യയോ കൊലപാതകമാണ് .മുത്തശ്ശി അലറി .ഉണ്ണീ ....എന്താ സംഭവിച്ചെന്ന് കേട്ടോളു .. കുട്ടികളില്ലാത്തവർക് വർതം നോറ്റു ദേവിയുടെപ്രസാദം കഴിച്ചാൽ അവർക്കു ഫലപ്രാപ്തി ലഭിക്കുമെന്നാ ഈ അമ്പലത്തിലെ വിശ്വാസം ..ഇതുകേട്ടറിഞ്ഞു ദൂരെ ദേശത്തുള്ളവരും ഇവിടെവന്നു പ്രാർത്ഥിച്ചു ഫലപ്രപ്തി നേടി പോകാറുണ്ട് . ഒരു തവണ ....ഒരു കുടുംബം ഇവിടെതൊഴാൻവന്നു .... അവർക്കും മക്കളില്ല അയാളുടെ ഭാര്യ കരഞ്ഞു പ്രാര്ഥിക്കുന്നുണ്ടായിരുന്നു പക്ഷേ വെളിച്ചപ്പാട് മരിച്ചു നാലാം നാളായിരുന്നു അത് . നിത്യ പൂജ മുടങ്ങിയ സമയം . ദേവീ ടെ പ്രസാദവുമില്ല ഫലപ്രാപ്തിയുമില്ല ...ആകെയുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിൽ ൽ അവിടെവന്നു മടങ്ങിയ മറ്റു ദമ്പതിമാരെ പോലെ അവരും ആകെ തകർന്നു . പക്ഷെ അയാളെ ഞാൻ പിന്നെയും കണ്ടു ...!! ഒരു രാത്രി ..!!! അയാളുടെ കൂടെ വേറെ ഒരാളുകൂടി ഉണ്ടായിരുന്നു .. എവിടെയോ മോഷ്ടിക്കാൻ പോയി പിടിക്കപെടാതിരിക്കാൻ ഒളിച്ചതു എന്റെകുഞ്ഞിക്കാവിലാണ് . .................,.... ടാ ..... ഇതെവിടാ സ്ഥലം . ഇവിടെ ഞൻ വന്നിട്ടുണ്ട് .ഇതൊരു മുടിഞ്ഞഅമ്പലമാണ് . എന്റെ ഭാര്യയും ഞാനും കുറച്ചുദിവസം മുൻപ് ഇവിടെ വന്നിരുന്നു . ................. ഇന്ന് ഇത്രയും കഷ്ടപ്പെട്ടിട് ഒരു കാര്യവും ഉണ്ടായില്ല .................... ടാ അതുപറയാൻ വരട്ടെ ഇവിടത്തെ പ്രീതിഷ്ഠയുടെ കിഴെ ഒരു സ്വർണ പതകം ഉണ്ട് ...വന്ന സ്ഥിതിക്ക് അത് എടുകാം .......അതുവേണോ ദേവീ കോപിച്ചാലോ . ???.. ഒരു ഓലകയുമില്ല .. അത്രക്കു ശക്തിയൊന്നും ഇപ്പോ ഇവിടെയില്ല ..ഇവിടെയിപ്പോ പൂജയൊന്നുമില്ല . പക്ഷേ രാവിലെ ആ പൂജാരി നാടക്കലിരുന്നു കരയുന്നതു അന്ന് ഞാൻകണ്ടിരുന്നു .. അയാള്‌ രാവിലെ വന്ന് കാണ്ടാലേ ഇത്‌ ആളുകളറിയൂ .. അല്ലെങ്കിൽ ഒരുകുഴപ്പവുമില്ല .. .... അങ്ങിനെ അവരതു മോഷിച് കടന്നുകളഞ്ഞു . ....പാവം ആ പൂജാരി ഗർഭിണിയായ ഭാര്യയെ പോലും പറ്റി ചിന്തിക്കാതെ എന്നും ഈ നടക്കല് വന്നിരുന്നു കരഞ്ഞിരുന്നു .ഒന്നുമറിയാത്ത ആ പാവം കള്ളനായി ....ആളുകളുടെ അധിക്ഷേപം സഹിക്കവയ്യാതെ സ്വയം ഹത്യ ചെയ്തു .നിനക്കറിയണ്ടേ ആ കള്ളന്റെ പേര് ഈ നാടിനറിയാത്ത നാട്ടുകാർക്കറിയാത്ത ....കള്ളൻ . അച്യുതൻ .....നിന്റെയച്ഛൻ . ... എന്താണെന്നു അറിയാത്ത ഒരുഇരുട്ട് കണ്ണിലേക്കു കയറി . ... ഞാൻ ഉറങ്ങിപ്പോയി ...... ആരോ എന്നെ തട്ടിവിളിക്കുകയാണ് .. കണ്ണുതുറന്നപ്പോൾ കുറെ ആളുകൾ . ...!!!!!!!!!!നിങ്ങൾ എന്താ ഇവിടെ കിടക്കുന്നതു .ഇത്അമ്പലമാണെന്നു അറിഞ്ഞുടെ . അതും യക്ഷിയമ്മയുടെ ആൽത്തറയിൽ തന്നെ ഉറങ്ങണമല്ലെ . !!!അഹമതി തന്നെ . !!എടോ തനിക്കു ജീവൻ തിരിച്ചുകിട്ടിത്തു ഭാഗ്യമെന്നു കരുതിയാമതി . !! ഒന്നും മനസിലാകാതെ ഞാൻ നിന്നു . എവിടെ മുത്തശ്ശി ... ?നിങ്ങളൊക്കെ ആരാ .? ഞങ്ങൾ ഇവിടെ പണിക്കു വന്നതാണ് . രണ്ടുദിവസം കഴിഞ്ഞാൽ ഇവിടെ ഒരുചടങ്ങുണ്ട് അതിനു അമ്പലം വൃത്തിയാകാൻ വന്നതാണ് . ഇവിടെ ഉണ്ടായിരുന്ന വീടെവിടെപ്പോയ് മുത്തശ്ശി ....??? എടോ ...:.ഇവിടെ ആരും വരാറുമില്ല ..ഇവിടെ ആള്താമസവുമില്ല .....ഇത്‌ യക്ഷിയമ്മയുടെ ആൽ തറയാണ് ഇവിടെകിടന്നതു ഒട്ടുംശരിയായില്ല ... വേഗം വീട്ടിൽപോകാൻ നോക്ക് .....ഇതുപറഞ്ഞുകൊണ്ട് അവരു പോയി ....... കുറച്ചു സമയമെടുത്തു എന്നിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ . അപ്പോ .. ഞാനിന്നലെ കണ്ട മുത്തശ്ശി യക്ഷിയായിരുന്നോ ??!!!!!!!!! എന്നോട് കഥപറഞ്ഞത് ഈ ആൽത്തറയിലെ യക്ഷിയമ്മയാണോ !!!! എന്റെ അഛനാണോ ഇതെലാം ചെയ്തത് .?????!!!!!!!! എനിക്ക് എന്താ പറ്റിത്തു !!.... ശക്തികൂടിയ തണുത്ത ഒരു കാറ്റ് എന്റെ മേൽ അടിച്ചു .കാറ്റിന്റെ ശക്തികൂടുന്നതനുസരിച്ചു എന്റെ മനസിലെ പേടിയും കൂടിക്കൂടി വന്നു .പേടിച്ചുവിറച്ചുകൊണ്ട് ഞാൻ എന്റെവീട്ടിലേക്കുതിരിച്ചു .......ബാക്കി ചോദ്യങ്ങളുടെ ഉത്തരവും തേടി ..........
മനസ്സ് ആകെ അസ്വസ്ഥമാണ് .. നൂറ് ചോദ്യങ്ങളുണ്ട് മനസ്സിൽ ... ഞാനറിയുന്ന എന്റെ അച്ഛൻ ഒരിക്കലും ഒരു മോഷ്ടാവ് അല്ല . നാലാളുകളുടെ ഇടയിൽ ബഹുമാനം ലഭിക്കുന്ന വ്യക്‌തിയാണ് അദ്ദേഹം . പണമാണെങ്കിൽ അദ്ദേഹതെ കഴിഞ്ഞേ നാട്ടിലാർക്കും ആ വാക് ഉച്ചരിക്കാൻ പോലും ആകൂ . അത്രകണ്ട് സ്വത്തു അദ്ദേഹത്തിനുണ്ട് . പിന്നെ എന്താണ് ഞാൻ ഇന്നു കേട്ടത് .......... വീട്ടിലെത്തി ... അച്ഛൻ എന്നോട് ഓരോന്നു ചോദിക്കുന്നുട് .ഒന്നും ഞാൻ കേൾക്കുന്നില്ല ..അച്ഛാ ..... എനിക്ക് അച്ഛനോട് ഒരുകാര്യം ചോദിക്കാനുണ്ട് ...... തകർന്ന മനസും കരഞ്ഞ മുഖവുമായി ഞാൻ അച്ഛനോട് ചോദിച്ചു ...
അച്ഛനൊരു കള്ളനായിരുന്നോ ...????!ചോദിച്ചുപോയി ഞാൻ ..അച്ചുതൻ നായർ ഒരു കള്ളനായിരുന്നോ ... ??? എന്റെചോദ്യം കേട്ട അച്ഛൻ ചോരയില്ലാത്ത മുഖവുമായി വിളറിവെളുത്തു .അച്ഛന്റെ ഭാവത്തിൽനിന്നു മുത്തശ്ശി പറഞ്ഞത് സത്യമാണെന്നു എനിക്കു തോന്നുന്നു . എന്താ അങ്ങിനെ അല്ലാ എന്റെ അച്ഛൻ ഒരിക്കലും അങ്ങനെയല്ല ..... ഒന്നിന്റെയും മുൻപിൽ തലകുനിക്കാത്ത എന്റെഅച്ഛൻ തലതാഴ്ത്തിയിരുന്നു . അച്ഛാ ... അച്ഛൻ ഉണ്ട്നിറഞ്ഞവനാണ്.....കണ്ടുമടുത്തവനാണ് ... ദൈവതുല്യനാണ് എനികെന്റെഅച്ഛൻ ... പറ അച്ഛാ എന്താസംഭവിച്ചതു ...... ഒരുപാടുനേരത്തെ മൗനത്തിനുശേഷം അദ്ദേഹം എന്നെ അടുത്ത് വിളിച്ചു ... ........ മോനെ നികേട്ടതു ശരിയാണ് ... ഒരു തീ എന്റെ നെഞ്ചിൽ തറച്ചപോലെ തോന്നി പക്ഷേ ഞാൻ മൗനമായിരുന്നു .
മോനെ നീ എവിടെനിന്നാണ് ഇതുകേട്ടതു എന്ന് എനിക്കറിയില്ല പക്ഷേ എനിക്കും എന്റെ കൂട്ടുകാരനും മാത്രം അറിയുന്ന രഹസ്യമാണ് ഇത്‌ .അവൻ മരിച്ചുപോയി . പിന്നെ .....
അച്ഛന്റെ വിഷമം കണ്ട് എനിക്കുകരച്ചില് വന്നു .. ഞാൻ സംഭവിച്ചതൊക്കെ അദ്ദേഹത്തോട് പറഞ്ഞു . ഭയന്നുവിറച് അദ്ദേഹം നിലത്തുവീണു . .............,,,,,,,,,,, കുറെ കഴിഞ്ഞു എന്നെഅടുത്തു വിളിച്ചു .... മോനെ അച്ഛൻ കള്ളനായിരുന്നു ആർക്കും അത്‌അറിയില്ല നിന്റമ്മക് പോലും . ഞാൻ ഒരുരാത്രി കുഞ്ഞിക്കാവിലും കയറി അവിടുന്ന് മോഷ്ടിച്ച ദേവിയുടെ പതക്കവും കൊണ്ട് പോകുന്ന നേരത് . ..... കുഞ്ഞാപ്പു .......എന്റെ ആത്മമിത്രം അവൻ നാഗദംശനമേറ്റു മരിച്ചു . അച്ഛൻ വീട്ടില് എത്തിയപ്പോഴേക്കും നിന്റെ 'അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു ....എന്റെകൈയിലുള പതകം അവൾ എന്റെ സമ്മാനമാണെന്നു കരുതി കഴുത്തിലണിഞ്ഞു . അടുത്ത ദിവസംതന്നെ അവൾ ഗർഭിണിയാണെന്ന് അറിഞ്ഞു . വര്ഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതാണ് അത് .അവിടെ തൊട്ട് എല്ലാം നല്ലത് മാത്രമേ ഉണ്ടായുളു . ഞങ്ങൾക്ക് നിന്നെ കിട്ടി .സമ്പത്തായി ... ഐശ്വര്യമായി ...എല്ലാം ദേവിയെ പതിച്ച ആ സ്വർണ പതകത്തിന്റെ ഐശ്വര്യമാണെന്നു അവൾ എപ്പോഴും പറയും . .. നീ ജനിച്ചു നിന്റെപിറന്നാളിന്‌ അവൾ ആ ഭാഗ്യം നിന്നെ അണിയിച്ചു . അടുത്ത ദിവസംതന്നെ അവൾക്കും വിഷംതീണ്ടി . !!!!!(അച്ഛൻ കരഞ്ഞു )ആ ഗ്രാമത്തിന്റെ ഐശ്വര്യമാണ് മോനെ നമ്മുടെ കുടുംബത്തിന് ലഭിച്ചത് .നിന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നത് ദേവിയുടെ പതകമാണ് മോനെ ....
ഒരുദിവസം അച്ഛനോടുഞാൻ മിണ്ടിയില്ല ... അടുത്തദിവസം ....ഞാൻ അദ്ദേഹത്തോടുപറഞ്ഞു തെറ്റുകൾ ഏറ്റുപറയണമെന്നു........,,,, ഇന്നാണ്.... ആ ദിവസം എല്ലാരും വർതംനോറ്റ് അമ്പലത്തിൽ വരുന്ന ദിവസം . ഞാനും അച്ഛനും അവിടേക്കു തിരിച്ചു .തെറ്റുകൾ ഏറ്റു പറഞ്ഞു ദേവിയുടെ പതകം തിരിച്ചുകൊടുക്കണം . ........ അതാണ് ലക്ഷ്യം ...അവിടെ എത്തിയതും ഞാനമ്പരന്നുപോയ് ..ആ നാടുമുഴുവൻ ഉണ്ടായിരുന്നു അവിടെ . എല്ലാവരും മനമുരുകിയുള്ള പ്രാർത്ഥനയിൽ .... ദേവിയുടെ അനുഗ്രഹത്തിനായ് ..... ഞാനും അച്ഛനും ദേവിയെ തൊഴുത് നിൽക്കവേ ..... ഒരുആർപ്പുവിളി ദേവീ അനുഗ്രഹിച്ചിരിക്കുന്നു ... ദേവി കനിഞ്ഞു .... അമ്മേ ..... ഭഗവതീ ...... നോക്കുമ്പോൾ എന്റെദേഹമാസകലം കുരുക്കൾ ..... എല്ലാരും എന്നെ തൊഴുത് നില്കുന്നു .... അവരുടെയെല്ലാം കണ്ണിൽ സന്തോഷവും ഭക്തിയും ബഹുമാനവും കാണുന്നു ... ഞാൻ .... ഞാൻ ആണ് ആ വ്യക്‌തി ...... ദേവിയുടെ വിളക്കെടുക്കാൻ വർഷങ്ങൾക്കിപ്പുറം തിരഞ്ഞെടുക്കപ്പെട്ടവൻ ...... ഞാൻ .......... അതാ മനക്കലെ നമ്പൂരിവരുന്നു ..... മഞ്ഞൾപൊടി എറിയുന്നു ..... സത്യമാണ് .... ദേവീ എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു ... എന്റെ ദേഹത്ത് ഒരുപോറലുപോലും ഇല്ലാ ......!!!!!! ഉത്സവത്തിന് കൊടികയറി ..... എല്ലാംമനസിലാക്കിയ അച്ഛൻ മുന്നിനിന്നുകൊണ്ട് അമ്പലം പുതുക്കിപ്പണിതു ..... എല്ലാം ശുഭമായിരിക്കുന്നു ..... ഞാൻ വിളക്കെടുത്തു ഉത്സവം കെങ്കേമമായി നടന്നു . ദേവിയുടെ മുഖ പ്രസാദം തിരിച്ചുകിട്ടി .....നാടുമുഴുവനും ആഹ്ലാദത്തിമർപ്പിൽ ....... എല്ലാം ദൈവനിശ്ചയമായി ഞാൻ കരുതി .... ദേവിയുടെ നടക്കൽ നിന്നു പ്രാര്ഥിക്കവേ ഞാനെന്റെ കഴുത്തിലെ പതകം അവിടെ അഴിച്ചുവച്ചു .... ഇത് അവിടുത്തെയാണ് ... എന്നോടും എന്റെ അച്ഛനോടും പൊറുക്കണേ അമ്മേ .... കുറച്ചുകഴിഞ്ഞു പൂജചെയ്ത തിരുമേനി ഓടി വന്നു ആളുകളോടുപറഞ്ഞു കിട്ടിയിരിക്കണു ...!!!! ദേവിയുടെ പതകം . പണ്ട് മോഷണം പോയത് . ....പൂജാരിതെറ്റുകാരനല്ലനറിഞ്ഞ നാട്ടുകാർ അദ്ദേഹത്തിന്റെ മകളെ വരുത്തി .... ക്ഷേത്ര നടയിൽ വച്ച് ആ കുട്ടിയോടും കുടുംബത്തോടും ചെയ്‌ത കുറ്റത്തിന് നാടുമുഴുവൻ ചേർന്നു മാപ്പ് അപേക്ഷിച്ചു ...... അതെ .... ഞാൻ തേടിയെത്തിയ പെൺകുട്ടി അവൾ ....... അവൾതന്നെ !!!!
നിയോഗമാണ് എല്ലാം... ദേവീ അവിടുത്തെ ഇച്ഛക്കനുസരിച്ചു ചലിക്കുന്ന ഒരു പാവയായ ഈ മനുഷ്യജന്മത്തിൽ ചെയ്‌ത എല്ലാ തെറ്റുകളും പൊറുത്‌ അനുഗ്രഹിക്കണേ അമ്മേ..........
എന്റെ കുഞ്ഞികുന്നിനെയും കുഞ്ഞിക്കാവിലെ ദേവിയെയും സ്നേഹിച്ചു ..ഇത്‌ മുഴുവൻ വായിച്ച എല്ലാ നല്ല മനസിനും നന്ദി ....
ഒരുപാട് സ്നേഹത്തോടെ
വിഷ്ണുലാൽ വേണു